ഇസ്രയേലിനെ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് ഡ്രോണുകള്‍ തൊടുത്ത് ഇറാന്‍

APRIL 14, 2024, 2:56 AM

ടെഹ്‌റാന്‍: ഇസ്രയേലിനെ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് ഡ്രോണുകള്‍ തൊടുത്ത് ഇറാന്‍. ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ആക്രമണം ആരംഭിച്ചെന്ന വാര്‍ത്ത ഇറാന്റെ ദേശീയ മാധ്യമവും പ്രക്ഷേപണം ചെയ്തു. 

ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി അടച്ചെന്ന് വ്യോമമന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 12.30 മുതലാണ് വ്യോമഗതാഗത സ്തംഭനം നടപ്പിലാക്കിയിരിക്കുന്നത്. 

ഡ്രോണുകള്‍ ഇസ്രയേലിലെത്താന്‍ ഏതാനും മണിക്കൂറുകളെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആക്രമണം നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

vachakam
vachakam
vachakam

''ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നു; പ്രതിരോധപരമായും ആക്രമണാത്മകമായും ഞങ്ങള്‍ ഏത് സാഹചര്യത്തിനും തയ്യാറാണ്,'' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

യുദ്ധവിമാനങ്ങളും നാവികസേനയുടെ കപ്പലുകളും ഇസ്രായേലി വ്യോമാതിര്‍ത്തിയില്‍ പ്രതിരോധ ദൗത്യത്തിലാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam