സാഹചര്യങ്ങള്‍ വഷളാക്കിയാല്‍ പരിണിതഫലങ്ങള്‍ ഇറാന്‍ നേരിടേണ്ടി വരുമെന്ന് ഇസ്രായേല്‍

APRIL 14, 2024, 2:43 AM

ജെറുസലേം: സാഹചര്യങ്ങള്‍ വഷളാക്കിയാല്‍ 'ഭീകരതയുടെ സ്‌പോണ്‍സര്‍'മാരായ ഇറാന്‍ പരിണിതഫലങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുമെന്ന് ഇസ്രായേല്‍. മിഡില്‍ ഈസ്റ്റിനും അതിനുമപ്പുറമുള്ള ഭീകരവാദികള്‍ക്ക് ഫണ്ട് നല്‍കുന്നതും പരിശീലിപ്പിക്കുന്നതും ആയുധങ്ങള്‍ നല്‍കുന്നതും ഇറാനാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി കുറ്റപ്പെടുത്തി. 

'ഇറാന്‍ ലോകത്തിലെ ഭീകരതയുടെ ഏറ്റവും വലിയ സ്പോണ്‍സര്‍ ആണ്. അതിന്റെ ഭീകര ശൃംഖല ഇസ്രായേല്‍, ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ജനങ്ങളെ മാത്രമല്ല ഭീഷണിപ്പെടുത്തുന്നത്. ഇറാന്‍ ഭരണകൂടം യുക്രെയ്‌നിലും അതിനപ്പുറവും യുദ്ധത്തിന് ഇന്ധനം നല്‍കുന്നു. ഈ സംഘര്‍ഷം ഇനിയും രൂക്ഷമാക്കാന്‍ തീരുമാനിച്ചതിന്റെ അനന്തരഫലങ്ങള്‍ ഇറാന്‍ വഹിക്കും. ഇസ്രായേല്‍ അതീവ ജാഗ്രതയിലാണ്... ഇറാന്റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത ഞങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതികരിക്കാനും ഞങ്ങള്‍ തയ്യാറാണ്,'' റിയര്‍ അഡ്മിറല്‍ ഹഗാരി കൂട്ടിച്ചേര്‍ത്തു.

എല്ലാ സാഹചര്യങ്ങളും നേരിടാന്‍ ഐഡിഎഫ് തയ്യാറാണെന്നും സഖ്യകക്ഷികളുമായി സഹകരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഇറാഖിലെയും സിറിയയിലെയും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളും ഗാസ യുദ്ധത്തെ ഒരു 'ആഗോള സംഘര്‍ഷം' ആക്കി മാറ്റുന്നുവെന്ന് ഐഡിഎഫ് വക്താവ് ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam