ദ്രോഹിക്കുന്നവരെ തിരികെ ഉപദ്രവിക്കുമെന്ന് ഇസ്രായേല്‍

APRIL 13, 2024, 3:43 AM

ജെറുസലേം: 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്റെ ആക്രമണമുണ്ടാവുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതിന് തയ്യാറെടുക്കുമെന്നും ഇസ്രായേല്‍ പറഞ്ഞു. ദ്രോഹിക്കുന്നവരെ തിരികെ ഉപദ്രവിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.  ഗാസയിലെ യുദ്ധം 'പൂര്‍ണ്ണ ശക്തിയോടെ' തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു. 

''ഞങ്ങള്‍ ഒരു ലളിതമായ നിയമം നിര്‍ണ്ണയിച്ചു: ആര് ഞങ്ങളെ ദ്രോഹിച്ചാലും ഞങ്ങള്‍ അവരെ ഉപദ്രവിക്കും,'' ടെല്‍ നോഫ് എയര്‍ ബേസ് സന്ദര്‍ശിച്ച നെതന്യാഹു പറഞ്ഞു. 'ഇസ്രായേലിന്റെ എല്ലാ സുരക്ഷാ ആവശ്യങ്ങളും പ്രതിരോധപരമായും ആക്രമണാത്മകമായും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്.' അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലിന്റെയും യുഎസിന്റെയും താല്‍പ്പര്യങ്ങളെ ലക്ഷ്യം വച്ചേക്കാവുന്ന ഏതൊരു ആക്രമണത്തെയും ചെറുക്കാന്‍ യുഎസ് കൂടുതല്‍ സൈനികരെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുകയാണ്. 

vachakam
vachakam
vachakam

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിന് നടത്തിയ ആക്രമണത്തില്‍ എലൈറ്റ് ഖുദ്സ് ഫോഴ്സിലെ മുതിര്‍ന്ന കമാന്‍ഡറായ മുഹമ്മദ് റെസ സഹേദി ഉള്‍പ്പെടെ ഏഴ് സൈനിക കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതിന് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ടെഹ്റാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. 

ഇസ്രയേലിനെ ആക്രമിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറാനോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സ്ഥിതിഗതികള്‍ ഫോണിലൂടെയുള്ള ചര്‍ച്ചയില്‍ വിലയിരുത്തി. ഇറാന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിന് യുഎസ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഓസ്റ്റിന്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam