റോഡ് ഷോയ്ക്കിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്ക്

APRIL 14, 2024, 1:19 AM

വിജയവാഡ: റോഡ് ഷോയ്ക്കിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറില്‍ പരിക്കേറ്റു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നെറ്റിയുടെ ഇടതുവശത്ത് കണ്ണിന് മുകളില്‍ കല്ല് കൊണ്ട് ചെറിയ മുറിവേറ്റു. 

വിജയവാഡയിലെ സിംഗ് നഗറിലെ വിവേകാനന്ദ സ്‌കൂള്‍ സെന്ററില്‍ ബസ് പര്യടനത്തിന്റെ ഭാഗമായി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായത്. 

മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിനുണ്ടായിരുന്ന വൈഎസ്ആര്‍സിപി എംഎല്‍എ വെള്ളമ്പള്ളി ശ്രീനിവാസ റാവുവിനും കല്ലേറില്‍ പരിക്കേറ്റു.

vachakam
vachakam
vachakam

ജഗന്‍ മോഹന്‍ റെഡ്ഡി ഒരു ബസില്‍ വൈദ്യചികിത്സക്ക് വിധേയനായതിന് ശേഷം 'മേമന്ത സിദ്ധം ബസ് യാത്ര' എന്ന റോഡ്‌ഷോയുമായി മുന്നോട്ടുപോയി. 

തെലുങ്ക് ദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് വൈഎസ്ആര്‍സിപി നേതാക്കള്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ ഒരു പോസ്റ്റില്‍ മുഖ്യമന്ത്രി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ബിആര്‍എസ് നേതാവ് കെസിആറും അക്രമത്തെ അപലപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam