ഇറാനിലേക്കും ഇസ്രായേലിലേക്കുമുള്ള സഞ്ചാരം വിലക്കി വിദേശകാര്യ മന്ത്രാലയം; പൗരന്‍മാര്‍ എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണം

APRIL 12, 2024, 6:48 PM

ന്യൂഡെല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെതിരെ ഇറാന്‍ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാകത്തലത്തിലാണിത്. 

നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെയുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.

''സുരക്ഷയെക്കുറിച്ചുള്ള പരമാവധി മുന്‍കരുതലുകള്‍ നിരീക്ഷിക്കാനും സഞ്ചാരം പരമാവധി പരിമിതപ്പെടുത്താനും അവരോട് അഭ്യര്‍ത്ഥിക്കുന്നു,'' മന്ത്രാലയം പറഞ്ഞു.

vachakam
vachakam
vachakam

ഇസ്രായേലിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ ഇന്ത്യന്‍ പൗരന്മാരോട് 'അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശാന്തത പാലിക്കാനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും' ആവശ്യപ്പെട്ടു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഉപദേശം വന്നത്. 

ഇറാന്‍ വൈകാതെ ഇസ്രായേല്‍ ആക്രമിച്ചേക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ 100 ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

vachakam
vachakam
vachakam

വ്യാഴാഴ്ച, ഇസ്രായേലിലെ യുഎസ് എംബസി അതിന്റെ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ടെല്‍ അവീവ്, ജറുസലേം, ബിയര്‍ ഷെവ എന്നിവയ്ക്ക് പുറത്തേക്കുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. ഇറാന്‍, ലെബനന്‍, ഇസ്രായേല്‍, പലസ്തീന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഫ്രഞ്ച് പൗരന്മാരെ ഉപദേശിക്കുകയും ചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam