മാണ്ഡിയില്‍ കങ്കണയ്ക്ക് മല്‍സരം കടുക്കും; വിക്രമാദിത്യ സിംഗിനെ ഇറക്കി കോണ്‍ഗ്രസ്

APRIL 14, 2024, 1:10 AM

ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ബിജെപിക്കായി മല്‍സരിക്കുന്ന ബോളിവുഡ് നടി കങ്കണ റാണാവത്തിനെതിരെ സംസ്ഥാന മന്ത്രി വിക്രമാദിത്യ സിംഗിനെ ഇറക്കി മല്‍സരം കടുപ്പിച്ച് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെയും ഹിമാചല്‍ പിസിസി പ്രസിഡന്റ് പ്രതിഭ സിംഗിന്റെയും മകനാണ് വിക്രമാദിത്യ സിംഗ്. ബുഷഹര്‍ നാട്ടുരാജ്യത്തെ രാജകുടുംബാംഗമാണ് വിക്രമാദിത്യ.

പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള രാജകുടുംബത്തിലെ അംഗത്തിന് കങ്കണയുടെ ഗ്ലാമറിനെ മറികടക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തിറക്കി. കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചണ്ഡീഗഢില്‍ നിന്നും മത്സരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പഞ്ചാബ്, ഹരിയാന, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനാണ് യോഗം ചേര്‍ന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam