ഭരണഘടന ഇല്ലാതാക്കാന്‍ സാക്ഷാല്‍ അംബേദ്കര്‍ക്ക് പോലും സാധിക്കില്ലെന്ന് മോദി

APRIL 12, 2024, 7:51 PM

ബാര്‍മര്‍: തന്റെ സര്‍ക്കാര്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും സാക്ഷാല്‍ ബാബാസാഹേബ് അംബേദ്കറിന് പോലും ഇപ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബാര്‍മറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ബിജെപി ഭരണഘടനയെ തകര്‍ക്കാര്‍ ശ്രമിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞത്. 

'രാജ്യത്തിന്റെ ഭരണഘടനയാണ് സര്‍ക്കാരിന് എല്ലാം, ബാബാസാഹെബ് അംബേദ്കര്‍ തന്നെ വന്നാലും അദ്ദേഹത്തിന് ഭരണഘടന ഇല്ലാതാക്കാന്‍ കഴിയില്ല,' മോദി പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം തവണയും വിജയിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടനയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഇപ്പോള്‍ ഭരണഘടനയുടെ പേരില്‍ മോദിയെ അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജീവിച്ചിരിക്കുമ്പോള്‍ ബാബാ സാഹെബ് അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ഭാരതരത്‌നം സ്വീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി ഭരണഘടന അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസ് ഇന്ന് ഭരണഘടനയുടെ പേരില്‍ കള്ളം പറയുകയാണ്, മോദിയെ അധിക്ഷേപിക്കാന്‍,'' പ്രധാനമന്ത്രി ആരോപിച്ചു.

'രാജ്യത്ത് ആദ്യമായി ഭരണഘടനാ ദിനാചരണത്തിന് തുടക്കമിട്ടത് മോദിയാണ്. ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിച്ചത് ഞാനാണ്. അതിനാല്‍, കോണ്‍ഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും കള്ളത്തരങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് ആവശ്യമാണ്. ബാബാസാഹെബ് അംബേദ്കറെയും ഭരണഘടനയെയും അപമാനിക്കുകയാണ് അവര്‍' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ആത്യന്തിക ലക്ഷ്യം ബാബാസാഹെബിന്റെ ഭരണഘടന തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്ഡെ പറഞ്ഞതിന് പിന്നാലെയാണ് ഭരണഘടനയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam