പല കാര്യങ്ങളും കളിക്കാരുടെ കൈയിലല്ല: ബിസിസിഐയുടെ അച്ചടക്ക നടപടിയെക്കുറിച്ച് ഇഷാന്‍ കിഷന്‍

APRIL 12, 2024, 3:50 PM

മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചുവരവിലെ പടനായകനായി മാറിയിരിക്കുകയാണ് ഓപ്പണിംഗ് ബാറ്ററായ ഇഷാന്‍ കിഷന്‍. ഐപിഎലിലെ ആദ്യ മല്‍സരങ്ങളില്‍ പരാജയപ്പെട്ട മുംബൈയെ വിജയപാതയിലേക്ക് മടക്കിക്കൊണ്ടു വന്നത് ഇഷാന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. മറ്റൊരു തരത്തില്‍ ഇത് ഇഷാന്‍ കിഷന്റെയും മടങ്ങിവരവാണ്. 

രഞ്ജി ട്രോഫിയില്‍ കളിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐ ഇഷാന്റെ കേന്ദ്ര കരാര്‍ എടുത്തുകളഞ്ഞിരുന്നു. ഐപിഎലിന് ആഭ്യന്തര ക്രിക്കറ്റിനേക്കാള്‍ പ്രാമുഖ്യം നല്‍കരുതെന്ന ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനാണ് കിഷനും ശ്രേയസ് അയ്യര്‍ക്കുമെതിരെ നടപടി വന്നത്. പിന്നീട് കുറെക്കാലം തുടര്‍ച്ചയായി വിവാദങ്ങളിലായിരുന്നു ഇഷാന്‍. എന്നാലിപ്പോള്‍ വിവാദങ്ങല്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. വിവാദങ്ങളെക്കുറിച്ച് ആദ്യമായി അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. 

ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചായിരുന്നു കിഷനോട് ചോദ്യമുയര്‍ന്നത്. 'ഞാന്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു, ഞാന്‍ ഗെയിമില്‍ നിന്ന് അവധിയെടുക്കുമ്പോള്‍ ആളുകള്‍ എന്നെപ്പറ്റി ധാരാളം സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പലതും വന്നു. പക്ഷേ പല കാര്യങ്ങളും കളിക്കാരുടെ കൈയിലല്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം,' കോണ്‍ട്രാക്റ്റ് നഷ്ടപ്പെട്ടതിനെയാണ് കിഷന്‍ സൂചിപ്പിച്ചത്.

vachakam
vachakam
vachakam

'നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം സമയം ശരിയായി വിനിയോഗിക്കുക എന്നതാണ്. മുന്‍പത്തെ ഇഷാന്‍ കിഷന്‍, എതിരാളി നന്നായി ബൗള്‍ ചെയ്താലും ആദ്യ രണ്ട് ഓവറിലെ ഒരു പന്ത് പേലും വെറുതെ വിട്ടിരുന്നില്ല. കാലക്രമേണ 20 ഓവറുകളെന്നത് ഒരു വലിയ ഗെയിമാണെന്ന് ഞാന്‍ മനസിലാക്കി. നിങ്ങള്‍ക്ക് നിങ്ങളുടെ സമയമെടുത്ത് മുന്നോട്ട് പോകാമെന്ന് മനസിലാക്കി, ഇവയാണ് കളിയില്‍ നിന്ന് ഇടവേള എടുത്തപ്പോള്‍ എന്നെ സഹായിച്ചത്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിയ്ക്കെതിരെ, കിഷന്‍ 34 പന്തില്‍ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 69 റണ്‍സ് അടിച്ചെടുത്തിരുന്നു. ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം അനായാസം 15.3 ഓവറില്‍ ിജയകരമായി പിന്തുടരുകയും ചെയ്തു. 

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 161 റണ്‍സ് നേടിയ കിഷനാണ് നിലവില്‍ എംഐയുടെ ടോപ് റണ്‍സ് സ്‌കോറര്‍.  2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കിഷന് സെലക്ഷന്‍ ലഭിക്കുമോ എന്നാണ് ഇനി കാണേണ്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam