ഇസ്രയേലിനെ ആക്രമിക്കരുതെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ബൈഡന്‍; മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍

APRIL 13, 2024, 3:18 AM

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ ആക്രമണം പ്രതീക്ഷിച്ച് യുഎസ് മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെ നീക്കി. ആക്രമണത്തിനെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന് മുന്നറിയിപ്പ് നല്‍കി. ടെഹ്റാനിലേക്കുള്ള തന്റെ ഒറ്റവാക്ക് സന്ദേശമായി 'അരുത്' എന്നാണ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞത്.

സിറിയയിലെ ഡമാസ്‌കസിലുള്ള ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഒരു നേതാവ് ഉള്‍പ്പെടെ ഏഴ് ഇറാനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കപ്പെടണമെന്ന് പറയുകയും ചെയ്തു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായ ആര്‍മി ജനറല്‍ എറിക് കുറില്ല ഇസ്രയേലില്‍ ഉണ്ടായേക്കാവുന്ന ആക്രമണത്തെക്കുറിച്ച് അവിടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

vachakam
vachakam
vachakam

ഇസ്രായേലിലെ യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പില്ലാതെ സംഭവങ്ങള്‍ നടക്കാമെന്ന് ഇതില്‍ പറയുന്നു. ഇസ്രായേലിലെ പ്രധാന മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള സ്വകാര്യ യാത്രകളില്‍ നിന്ന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും നിയന്ത്രിച്ചിരിക്കുന്നു.

വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈന, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ വിളിച്ച് ഇറാനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യപ്പെട്ടു..

പെന്റഗണില്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ഫോണില്‍ ചര്‍ച്ച നടത്തി. 'ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായേലിനെ പ്രതിരോധിക്കാന്‍' അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഓസ്റ്റിന്‍ പ്രതിജ്ഞയെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam