രാമന്റെ കൈകോർത്ത് സീത; 'രാമായണ'ത്തിലെ ലോക്കേഷൻ ചിത്രങ്ങള്‍ ചോര്‍ന്നു

APRIL 27, 2024, 7:34 PM

'രാമായണ'ത്തിലെ ചിത്രങ്ങള്‍ പുറത്ത്. സീതയായി സായ് പല്ലവിയുടെയും രാമനായി രണ്‍ബീര്‍ കപൂറിന്റെയും ചിത്രങ്ങളാണ് സൂം ടിവിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ശനിയാഴ്ചയാണ് രാമായണത്തിൻ്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ചോർന്നത്. സൂം ടിവിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ സായ് പല്ലവിയുടെയും രൺബീർ സിങ്ങിൻ്റെയും ചിത്രങ്ങൾ പ്രചരിച്ചിരുന്നു. 


vachakam
vachakam
vachakam

ആദ്യമായാണ് ഇരു താരങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാമന്റെ കഥാപാത്രത്തിന് വേണ്ടി രണ്‍ബീര്‍ വെജിറ്റേറിയന്‍ ഡയറ്റിലാണെന്നും കടുത്ത വ്യായാമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ദശരഥന്റെ വേഷത്തില്‍ സെറ്റില്‍ നില്‍ക്കുന്ന അരുണ്‍ ഗോവിലിന്റെയും കൈകേയിയുടെ വേഷത്തിലുള്ള ലാറ ദത്തയുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

കുംഭകര്‍ണനായി ബോബി ഡിയോളും വിഭീഷണയായി വിജയ് സേതുപതിയും ഹനുമാനായി സണ്ണി ഡിയോളുമാണ് അഭിനയിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam