ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം 'ജന നായകൻ' ന്റെ ട്രെയിലർ പുറത്തിറങ്ങി. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. മാസിനും ആക്ഷനും ഇമോഷനും എല്ലാം പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ജനനായകൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിൽ വിജയിയുടെ മകളായാണ് മമിത ബൈജു വേഷമിട്ടിരിക്കുന്നത്. പൊലീസ് വേഷം ഉൾപ്പടെയുള്ള വിവധ ലുക്കുകളിലും വിജയ് ജനനായകനിൽ എത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഓഡിയോ ലോഞ്ച് കഴിഞ്ഞദിവസം മലേഷ്യയിൽ നടന്നിരുന്നു. ചടങ്ങിൽ, നേരത്തെ പുറത്തിറങ്ങിയ 'ദളപതി കച്ചേരി' എന്ന പാട്ടിന് വിജയ് ചുവടുവെച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
