ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവലിൻ്റെ ട്രെയിലർ പുറത്ത് വിട്ടു.ചിത്രത്തിൽ വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രത്തിൽ മമ്മൂട്ടി വില്ലനായിട്ടാണ് വരുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. കളങ്കാവൽ നവംബർ 27ന് തിയറ്ററുകളിൽ എത്തും.
ട്രെയിലറിൽ ഒരൊറ്റ സീനിൽ മാത്രമാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിട്ടുള്ളത്. സീരിയൽ കില്ലർ സൈനൈഡ് മോഹനായിട്ടാകും മമ്മൂട്ടി കളങ്കാവലിൽ വരികയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രമുഖ യുട്യൂബ് ഷോ ആയ വെല്ലാത്ത കഥയും ഈ സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
