രശ്മിക മന്ദാനയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ദി ഗേൾഫ്രണ്ട് തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിലെ മൊത്തമായി ഇതുവരെ 6.40 കോടി രൂപ നേടി.
അതേസമയം ലോകമെമ്പാടുമായി ചിത്രത്തിന്‍റെ കലക്ഷൻ 11.10 കോടിയായി. സിനിമ വിജയിച്ചപ്പോൾ ചിത്രത്തിലെ രശ്മികയുടെ പ്രതിഫലത്തെക്കുറിച്ച് ചർച്ച ഉയരാൻ തുടങ്ങി. ചിത്രത്തിന് രശ്മിക കുറഞ്ഞ പ്രതിഫലം മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.
സാധാരണയായി ഒരു തെലുങ്ക് സിനിമക്ക് അഞ്ച് മുതൽ ആറ് കോടി രൂപ വരെ ഈടാക്കാറുണ്ടെങ്കിലും, ദി ഗേൾഫ്രണ്ടിന് വേണ്ടി രശ്മിക ഏകദേശം മൂന്ന് കോടി രൂപ മാത്രമാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ട്.
കഥയുമായി അവർക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്നും വാണിജ്യ നിബന്ധനകൾ പരിഗണിക്കാതെ ചിത്രത്തെ പിന്തുണക്കാൻ താരം ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
