ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നടൻ ബിജു മേനോനും. എസ് കെ 23 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയിൽ നടൻ സുപ്രധാന കഥാപാത്രത്തെയാകും അവതരിപ്പിക്കുക. 14 വർഷങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തമിഴിൽ അഭിനയിക്കുന്നത്.
ആക്ഷൻ ത്രില്ലർ കഥ പറയുന്ന ചിത്രമാണ് എസ് കെ 23. രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.
ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്