ലണ്ടന്‍: ചാള്‍സ് രാജാവ് ഡേവിഡ് ബെക്കാമിന് നൈറ്റ്ഹുഡ് പദവി നല്‍കി ആദരിച്ചു. കായികരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് രാജ്യത്തെ ആത്യന്തിക ബഹുമതി ഡേവിഡ് ബെക്കാമിന് നല്‍കിയത്.
ചൊവ്വാഴ്ച വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങിലാണ് ഫുട്‌ബോള്‍ സൂപ്പര്‍സ്റ്റാറിന് ചാള്‍സ് മൂന്നാമന്‍ രാജാവ് നൈറ്റ്ഹുഡ് പദവി നല്‍കി ആദരിച്ചത്. കായിക രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് സര്‍ ഡേവിഡ് ബെക്കാം എന്ന പദവി അദ്ദേഹത്തിന് ലഭിച്ചത്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന് മെഡല്‍ ലഭിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് രാജകുടുംബമാണ് ഇന്‍സ്റ്റാഗ്രാമില്‍ ബഹുമതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിട്ടത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബെക്കാമിന്റെ മുൻ മാനേജർ അലക്സ് ഫെർഗൂസൺ, ബ്രിട്ടീഷ് ടെന്നീസ് ഇതിഹാസം ആൻഡി മുറെ എന്നിവരാണ് ഈ പദവി ലഭിച്ച മറ്റ് കായിക താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
