ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി

SEPTEMBER 12, 2025, 1:13 AM

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 64,718 ആയി. വ്യാ‍ഴാ‍ഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം ജീവൻ നഷ്ടമായത് 72 പേർക്കാണ്. 356 പേർക്ക് പരുക്കുകളുമേറ്റു. 23 മാസമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുകയാണ്.

2023 ഒക്ടോബർ ഏ‍ഴിനാണ് ഗാസയിൽ ഇസ്രയേൽ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്. വെടിനിർത്തൽ ഉടമ്പടി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്.ഗാസ നഗരത്തെ ആൾപാർപ്പില്ലാത്തിടമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ പൂർണമായും കൈവശപ്പെടുത്തുകയാണ് ഇസ്രയേൽ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

പൂർണമായും ഗാസ നഗരത്തെ കുടിയൊ‍ഴിപ്പിക്കാനായി ഇസ്രയേൽ നടത്തുന്ന ക്രൂരതയെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam