ഖത്തർ പ്രധാനമന്ത്രി ഷൈഖ് മുഹമ്മദ് ബിൻ അബ്ദുല്‌റഹ്മാൻ ബിൻ ജാസിം അൽ-താനി, CNN-നു നൽകിയ പ്രത്യേക അഭിമുഖത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനം നടത്തി. ഇസ്രായേൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ദോഹയിലെ ആക്രമണത്തെ “ക്രൂരമായ നടപടി” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
“നാം സംസ്കാരമുള്ളവരുമായി ഇടപെടുകയാണെന്ന് കരുതിയിരുന്നു. എന്നാൽ നെതന്യാഹു എടുത്ത നടപടി… എനിക്ക് വിശദീകരിക്കാൻ പറ്റുന്നില്ല, പക്ഷേ ഇത് ഒരു വലിയ ക്രൂരതയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
“നെതന്യാഹു കഴിഞ്ഞ ദിവസം ചെയ്തത കാര്യം കൊണ്ട്, ഗാസയിൽ പ്രതീക്ഷ നഷ്ടപ്പെട്ടു,” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തികച്ചും ക്രൂരമായ ഈ പ്രവർത്തനം രാജ്യാന്തര നിയമത്തെയും മാനവാവകാശത്തെയും ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദോഹയിലെ ആക്രമണത്തിന് ശേഷം, ഹമാസ് നേതാവ് ഖലീൽ അൽ-ഹയ്യയുടെ സ്ഥിതി ഔദ്യോഗികമായി വ്യക്തമാക്കിയില്ല. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ല എന്നാണ് അൽ-താനി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്