ബീജിങ്: ഷി ജിന്‍പിങ് യുഗത്തിന് അവസാനമെന്ന് സൂചന. അധികാരക്കൈമാറ്റത്തിന് 13 വര്‍ഷമായി ചൈനയില്‍ അധികാരത്തില്‍ തുടരുന്ന പ്രസിഡന്റ് നീക്കങ്ങള്‍ ആരംഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 30-ന് നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ യോഗം പാര്‍ട്ടി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധികാരക്കൈമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലൂടെ ഷിന്‍ ജിന്‍പിങ് നടത്തിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇതിനിടെ മെയ് മുതല്‍ പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷി ജിന്‍പിങ്ങിന്റെ നടപടി ഊഹാപോഹങ്ങള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. ബ്രസീലില്‍ ഞായറാഴ്ച ആരംഭിച്ച ബ്രിക്സ് ഉച്ചകോടയിലും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുന്നില്ല. ആഗോളതലത്തില്‍ ചൈന തങ്ങളുടെ സാന്നിധ്യം പ്രധാന്യത്തോടെ കണ്ടിരുന്ന ബ്രിക്സില്‍ നിന്ന് ആദ്യമായിട്ടാണ് ഷി ജിന്‍പിങ് വിട്ടുനില്‍ക്കുന്നത്.
ഷിക്ക് ചൈനയില്‍ സ്വാധീനം കുറയുകയാണെന്നും രണ്ടാഴ്ചയായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതിനു കാരണമതാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഷിക്ക് അസുഖമാണെന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളുമുണ്ട്. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഷി ബ്രിക്‌സ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്