ദമാസ്‌കസ്: സിറിയയില്‍ ബുധനാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഒരു വാര്‍ത്താ ചാനലിന്റെ തല്‍സമയ സംപ്രേഷണത്തിനിടെ പിന്നിലായി സിറിയന്‍ സൈനിക ആസ്ഥാനത്ത് സ്ഫോടനം നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ ദമാസ്‌കസില്‍ ഷെല്ലാക്രമണം നടത്തിയത്. החלו המכות
הכואבות pic.twitter.com/1kJFFXoiua —
ישראל כ”ץ Israel Katz (@Israel_katz) July
16, 2025
സര്‍ക്കാര്‍ ചാനലിലെ പരിപാടിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളും പതിഞ്ഞത്. പരിപാടിക്കിടെ പിന്നിലെ കെട്ടിടം ബോംബുവീണ് തകരുന്നതും ഇതിന്റെ പ്രകമ്പനത്തില്‍ വാര്‍ത്താ അവതാരക ഭയന്ന് ഓടുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
'ദമാസ്‌കസിനുള്ള മുന്നറിയിപ്പുകള്‍ അവസാനിച്ചിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് കനത്ത പ്രഹരങ്ങളാണ്. സ്വെയ്ദയില്‍ ഇസ്രയേലി സൈന്യം ഇനിയും ആക്രമണം നടത്തും,' ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇസ്രയേലിന്റെ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്