ഇസ്ലാമാബാദ്: ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യന്‍ പൈലറ്റ് മരിച്ചതില്‍ ് അനുശോചനം രേഖപ്പെടുത്തി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയല്‍ രാജ്യവുമായുള്ള മത്സരം ആകാശത്തില്‍ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ ആണ് അപകടത്തില്‍ മരിച്ചത്.
'ദുബായ് എയര്‍ ഷോ 2025-ല്‍ തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേനയുടെ എച്ച്എഎല്‍ എല്‍സിഎ തേജസ് വിമാനത്തിന്റെ പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യന്‍ വ്യോമസേനയ്ക്കും, രാജ്യത്തിന് വേണ്ടി പാകിസ്താന്‍ സ്ട്രാറ്റജിക് ഫോറം ആത്മാര്‍ത്ഥവും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു.' ആസിഫ് എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല, അപകടത്തെ അതിജീവിക്കാനുമായില്ല. ഇന്ത്യന്‍ വ്യോമസേനയുമായുള്ള മത്സരം ആകാശത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
