ടെഹ്റാൻ: ഇറാന് ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ച് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പറഞ്ഞു.
"ഞങ്ങൾക്ക് ആണവായുധങ്ങൾ വേണ്ട. ഇറാൻ അത്തരം ആയുധങ്ങൾ വികസിപ്പിക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നു. എന്നാൽ ഈ ആയുധങ്ങൾ വികസിപ്പിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല," മസൂദ് പെസഷ്കിയാന് പറഞ്ഞു.
"കൊന്നും പ്രഹരിച്ചു നമ്മളെയും നമ്മുടെ രാജ്യത്തെയും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ശത്രുക്കള്ക്കാകില്ല. കാരണം ഓരോ നായകന്റെ കൊടി താഴെ വീഴുമ്പോഴും പകരം ആ പതാക ഏറ്റെടുത്ത് ഈ ഭീരുക്കളുടെ ക്രൂരതയും അനീതിയും ചതിയും എതിർക്കാന്‍ നൂറുകണക്കിന് നായകർ വരും," പെസഷ്കിയാന് പറഞ്ഞു.
ഇറാന് ആണവായുധങ്ങള്‍ തേടുന്നില്ല. ഇറാന് അത്തരം ആയുധങ്ങള്‍ നേടരുതെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പറയുന്നത്. ഈ ആയുധങ്ങള്‍ നേടാന്‍ ഇറാന് ഉദ്ദേശ്യമില്ലെന്നും മസൂദ് പെസഷ്കിയാന് കൂട്ടിച്ചേർത്തു.
ഊർജ ആവശ്യങ്ങൾക്കായി രാജ്യം യുറേനിയം സമ്പുഷ്ടീകരണം തുടരും. ഇറാനികൾ 'ആക്രമണകാരികളല്ല' എന്ന് പറഞ്ഞ പെസഷ്കിയാന്, തന്റെ സർക്കാർ യുഎസുമായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്