കാരക്കാസ്: യുഎസ് വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് വെനിസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം നടത്തി. കാരക്കാസിൽ നിരവധി അക്രമാസക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
എണ്ണ നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണത്തെ ഒന്നിച്ച് ചെറുക്കാൻ നിക്കോളാസ് മഡുറോ ആഹ്വാനം ചെയ്തു. കാരക്കാസിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1.50 ഓടെയാണ് സ്ഫോടനങ്ങൾ കേട്ടത്. കാരക്കാസ്, മിറാൻഡ, അരഗ്വ, ലിഗുരെ എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായി വെനിസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യോമാക്രമണത്തെത്തുടർന്ന് വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഫോടനങ്ങളെക്കുറിച്ചും നഗരത്തിന് മുകളിലൂടെ വിമാനങ്ങൾ പറന്നതിന്റെ റിപ്പോർട്ടുകളെക്കുറിച്ചും വൈറ്റ് ഹൗസും പെന്റഗണും പ്രതികരിച്ചിട്ടില്ല. യുഎസ് സേനയ്ക്ക് പങ്കുണ്ടെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി യുഎസ് മാധ്യമങ്ങളായ സിബിഎസ് ന്യൂസും ഫോക്സ് ന്യൂസും റിപ്പോർട്ട് ചെയ്തു.
കാരക്കാസിൽ പൊട്ടിത്തെറികൾക്ക് തൊട്ട് മുൻപായി അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യുഎസ് വിമാനങ്ങളെ വെനസ്വേലയുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിലക്ക്. സൈനിക നടപടികൾ മൂലം മേഖല സുരക്ഷിതമല്ലെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിശദമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
