കാരക്കാസ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയുടെ തടവിലാണെങ്കിൽ അവർ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് നൽകണമെന്ന് വെനിസ്വേലൻ വൈസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. വെനിസ്വേലൻ പ്രസിഡന്റ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയതായി ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നു.
യുഎസ് സൈന്യം പിടികൂടിയ ശേഷം പ്രസിഡന്റും ഭാര്യയും എവിടെയായിരുന്നുവെന്ന് സർക്കാരിന് അറിയില്ലെന്ന് വെനിസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദേശീയ ടെലിവിഷനിൽ രാജ്യത്തോട് പറഞ്ഞു.
"വെനസ്വേലയ്ക്ക് നേരെയും അവിടുത്തെ ജനങ്ങൾക്കും നേരെയും യുഎസ് സർക്കാർ നടത്തുന്ന അങ്ങേയറ്റം ഗുരുതരമായ സൈനിക ആക്രമണങ്ങളെ വെനസ്വേല ശക്തമായ ഭാഷയിൽ അപലപിച്ചു. സംഭവത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കണമെന്ന് വെനസ്വേലൻ സർക്കാർ അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
