പത്തനംതിട്ട: കോന്നി പയ്യനാമൺ താഴം വില്ലേജിലെ ചെങ്ങളം ക്വാറിയിൽ പാറ ഇടിഞ്ഞ് വീണ് അപകടത്തിൽ പെട്ടയാളെ കണ്ടെത്താനുള്ള രക്ഷപ്രവർത്തനം പുരോഗമിക്കുന്നു.
പ്രതികൂല കാലാവസ്ഥയും അപകടകരമായി പാറ ഇളകി വീഴുന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കൂടുതൽ സജ്ജീകരണം ഉള്ള ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കും.
പാറ ഇടിഞ്ഞ് ഇന്നലെ രണ്ടു പേർ അപകടത്തിൽപെട്ടിരുന്നു. ഒരു മൃതദേഹം ഇന്നലെ തന്നെ കിട്ടി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മറ്റുള്ളവർ ക്വാറിയിൽ പ്രവേശിക്കിക്കുന്നതിന് വിലക്കുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്