കോട്ടയം: നാടിനെ നടുക്കിയ കോട്ടയം തിരുവാതുക്കലിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി അമിത് ആണ് തൃശൂര്‍ മാളയിൽ നിന്ന് പിടിയിലായത്.
വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും മൂന്നു വർഷമായി ഇയാൾ ജോലി ചെയ്തിരുന്നു.
ഇതിനിടെ വിജയകുമാറിന്റെയും ഭാര്യയുടെയും ഫോണുകൾ മോഷ്ടിച്ചതിനും അതുപയോഗിച്ചു പണം തട്ടിയെടുത്തതിനും ഇയാൾ പിടിയിലായിരുന്നു.
ഈ കേസിൽ അഞ്ചര മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയെന്നും പറയുന്നു.
ഇക്കാരണങ്ങളാലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്