ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അസ്ഹർ റൗഫും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.
പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുർ, മുരിഡ്കെ എന്നിവിടങ്ങളിലെ ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയ്ബ ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അസ്ഹർ റൗഫ് കൊല്ലപ്പെട്ടെന്നാണ് വിവരം.
ജയ്ഷെ മുഹമ്മദ് സ്ഥാപകനും ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപ്പട്ടികയിലുള്ളയാളുമായ മസൂദ് അസ്ഹറിന്റെ സഹോദരനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമാണ് അസ്ഹർ റൗഫ്.
ഓപ്പറേഷൻ സിന്ദൂരിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്