യെമനിൽ ചെങ്കടലിൽ കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം

JULY 6, 2025, 10:34 AM

സനാ: യെമൻ തീരത്ത് ചെങ്കടലിൽ ചരക്കുകപ്പലിന് നേരേ ആയുധധാരികളുടെ ആക്രമണം.  കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം.

സംഘർഷം തുടരുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സെന്റർ അറിയിച്ചു. 

യെമനിലെ ഹൊദെയ്ദ തുറമുഖത്തുനിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കൽ മൈൽ  അകലെയാണ് സംഭവം. എട്ട് ബോട്ടുകളിലായെത്തി, ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.. 

vachakam
vachakam
vachakam

 മേഖലയിൽ കപ്പലുകൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെറിയ ബോട്ടുകളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 

കപ്പലിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അക്രമികൾക്ക് നേരേ തിരിച്ചടിച്ചതായും മേഖലയിൽ സംഘർഷം തുടരുകയാണെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമിക്കപ്പെട്ട കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം.  2023 നവംബർ മുതൽ ചെങ്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം പതിവാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam