തിരുവനന്തപുരം; സംസ്ഥാനത്തു രക്തദാന രംഗത്ത് വര്‍ധിച്ചു വരുന്ന തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേരള പൊലീസ്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാം എന്ന് വ്യാജവാഗ്ദാനം നല്‍കി രക്തം ആവശ്യമുള്ളവരില്‍ നിന്ന് വന്‍ തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി.
രക്തമാവശ്യമുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകരമായിട്ടുണ്ട്.
രക്തദാനത്തിനുള്ള കേരള പോലീസിന്‍റെ പദ്ധതിയായ പോല്‍-ബ്ലഡിലേക്കു ഇത് സംബന്ധിച്ചു നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി മുതല്‍ രാജ്യത്തു നിരോധിച്ചിട്ടുണ്ട്.
രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പോലീസിന്‍റെ പോല്‍-ബ്ലഡ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും നിയമാനുസൃതവും സുരക്ഷിതവുമായ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്