കൊച്ചി: റാപ്പർ വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി. രഞ്ജിത്ത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് നൽകിയതെന്നും ചെന്നൈയിൽ വച്ചാണ് കൈമാറിയതെന്നും വേടന്റെ മൊഴി.
അതേസമയം, പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. വനംവകുപ്പ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രഹസ്യവിവരത്തെ തുടർന്ന് വൈറ്റിലയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ല് ആണെന്ന സംശയം തോന്നുകയും പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് വനംവകുപ്പ് കേസെടുത്തത്.
രഞ്ജിത്ത് കുമ്പിടിക്ക് പുലിപ്പല്ല് എവിടെനിന്ന് ലഭിച്ചു എന്നും വനംവകുപ്പ് അന്വേഷിക്കും. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നൽകിയതാണെന്നുമാണ് വേടൻ ഇന്നലെ മൊഴി നൽകിയത്.
തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്. പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് പറയുകയായിരുന്നു. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്