ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. പെഷവാറില്‍ ലഷ്ക്കറിന്‍റെ നേതൃത്വം കസൂരിക്കാണ്.
ആഗോള ഭീകരനും ലഷ്ക്കര്‍ സഹ സ്ഥാപകനുമായ ഹഫീസ് സെയ്ദിന്‍റെ വലംകൈയാണ് ലഷ്ക്കര്‍ ഉപമേധാവി സൈഫുളള ഖാലിദ് എന്ന കസൂരി. ഇയാൾ പാക് അധീന കശ്മീരിലിരുന്ന് ആക്രമണം ആസൂത്രണം ചെയ്തെന്നാണ് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ജ്യത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്.
പ്രാദേശിക ഭീകര സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണ പദ്ധതി നടപ്പാക്കിയത്. ജിഹാദി പ്രസംഗങ്ങളിലൂടെ യുവാക്കളെ ഭീകര സംഘടനകളിലേക്കും സൈന്യത്തിലേക്കും റിക്രൂട്ട് ചെയ്യുന്ന കസൂരി, പാക് സൈന്യത്തില്‍ വലിയ ബന്ധങ്ങളുള്ള കൊടുംഭീകരനാണ്.
മുംബൈയിൽ 2008ലെ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ജമാ അത്ത് ഉദ് ദാവ എന്ന ഭീകരസംഘടനയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ റെസിസ്റ്റന്‍സ് ഫ്രണ്ട് ലഷ്ക്കറെ തൊയിബയുടെ കശ്മീരിലെ പ്രാദേശിക കൂട്ടാളിയെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്