കുട്ടികളുടെ സൂംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട്; പ്രതിഷേധവുമായി കോൺ​ഗ്രസ് അധ്യാപക സംഘടന 

APRIL 29, 2025, 8:05 PM

തിരുവനന്തപുരം: ലഹരിക്കെതിരായ വിദ്യാർത്ഥികളുടെ  സൂംബ ഡാൻസിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള  നീക്കം വിവാദത്തിൽ.

കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷർട്ട് പിൻവലിക്കണമെന്നും  കോൺഗ്രസ്  അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടു . നാളത്തെ മെഗാ സൂംബക്കുള്ള  ടി ഷർട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നാളെയാണ് ലഹരിക്കെതിരായി 1500 ഓളം വിദ്യാർത്ഥികൾ പങ്കെുക്കുന്ന മെഗാ സൂംബ. പരിപാടിയിൽ കുട്ടികൾക്ക് ധരിക്കാൻ വിദ്യാഭ്യാസ വകുപ്പ്  നൽകുന്ന ടീ ഷർട്ടിലാണ് മുഖ്യമന്ത്രിയുടെ മുഖം.

vachakam
vachakam
vachakam

ലഹരിക്കെതിരായ പ്രചാരണത്തിൻറെ ഭാഗമായുള്ള ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രിയായിരുന്നു സൂംബ പരിശീലനം മുന്നോട്ട് വെച്ചത്. പിന്നാലെ  പാഠ്യപദ്ധതിയിൽ സൂംബ ഉൾപ്പെടുത്താൻ  വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആശയം മുന്നോട്ട് വെച്ചത് കൊണ്ട്  ചിത്രമടിച്ച് ടി ഷർട്ട് ധരിപ്പിക്കണ്ടതുണ്ടോ എന്നാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപി.എസ്.ടിഎ ചോദിക്കുന്നത്.

കുട്ടികളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. നേരത്തെ പിണറായിയെ വാഴ്ത്തിയ പാട്ടും മെഗാ തിരുവാതിരയും വിവാദമായിരുന്നു. പ്രധാനമന്ത്രിയെ ഫോട്ടോ സ്കൂളിൽ വെക്കുന്നത് അടക്കം ഉന്നയിച്ചാണ് പിഎം ശ്രീ പദ്ധതിയെ കേരളം എതിർക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പഠം വെച്ച് കുട്ടുകൾക്ക് ടീ ഷർട്ട് നൽകുന്നതിനെ ശക്തമായി വിമർശിക്കുകയാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ പി എസ് റ്റി എ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam