ബൈഡൻ അടിസ്ഥാനസൗകര്യ വികസനപദ്ധതി ബില്ല്   നടപ്പാക്കാൻ തീവ്രശ്രമം

JUNE 25, 2021, 11:03 AM

സ്പീക്കർ നാൻസി പെലോസിയും, സെനറ്റ് ലീഡർ ചുക്ക് ക്ഷൂമറും ചേർന്ന് ഡെമോക്രാറ്റ് പാർട്ടിയുടെ അടിസ്ഥാനസൗകര്യവികസനപദ്ധതിബില്ലിന് പുതിയ രൂപവും ഭാവവും കൊടുത്തു ശരിയാക്കാൻ പ്രവർത്തിക്കുന്നു. ആ ശ്രമത്തിൽ അവർ വൻ വിജയം കാണുമെന്നും പറയുന്നു. പ്രസിഡന്റ് ബൈഡന്റെ വൻ ചിലവിടൽ പദ്ധതിയാണ് വിവാദമായി തീർപ്പാക്കാൻ പറ്റാതെ അവശേഷിക്കുന്നത്.

ഇരു പാർട്ടികളുടെയും ഇടയിൽ ചർച്ചകൾ പലതും നടന്നു. ധാരണയിലെത്താൻ ഇത് വരെ കഴിഞ്ഞില്ല. ഡെമോക്രാറ്റുകൾക്ക് പോലും അവരുടെ ഇടയിൽ ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഡെമോക്രാറ്റുകൾക്ക് എല്ലാവർക്കും സ്വീകാര്യമായ ഒരു ബില്ലിന് രൂപം കൊടുത്ത് അത് പാസാക്കാനാണ് സ്പീക്കർ പെലോസിയും, സെനറ്റ് ലീഡർ ചുക്ക് ക്ഷൂമറും പരിശ്രമിക്കുന്നത്. വലിയ ചെലവാക്കൽ നിർദ്ദേശങ്ങളാണ് പുരോഗമന ചിന്താഗതിക്കാരായ ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നത് എന്ന് അംഗം പ്രമീള ജയ്പാൽ പറഞ്ഞു.

മുതിർന്ന ഡെമോക്രാറ്റുകളും, ബൈഡന്റെ അടുത്ത സഹകാരികളും, അംഗങ്ങളോട് ആവശ്യപ്പെടുന്നത് ഒറ്റക്കെട്ടായി നിൽക്കണം എന്നാണ്. റിപ്പബ്ലിക്കൻ അംഗങ്ങളുമായി സമവായത്തിൽ എത്താൻ കഴിയാത്തതിൽ ഡെമോക്രാറ്റുകൾ അസ്വസ്ഥരാണ്. അത് കൊണ്ട് ഡെമോക്രാറ്റുകൾ മാത്രം ചേർന്ന് പാസാക്കാവുന്ന ഒരു ബില്ലിനാണ് സാധ്യത കൂടുതൽ. രണ്ടു ഉപാധികൾക്കും തയ്യാറായിക്കൊണ്ടാണ് പെലോസി, ക്ഷൂമർ നീങ്ങുന്നത്. ഇരു പാർട്ടികളും സമവായത്തിൽ എത്തണമെങ്കിൽ, ഡെമോക്രാറ്റ് മാത്രമുള്ള ബില്ലിന് തയ്യാറാകുമ്പോൾ മാത്രമേ സാഹചര്യം ഉണ്ടാകു. അത് സാധിക്കണമെങ്കിൽ ഡെമോക്രാറ്റുകളിലെ ഇടതു വിഭാഗവും, വലതു വിഭാഗവും തമ്മിൽ ധാരണ ഉണ്ടാകണം. അതിനു ബാലൻസ് ചെയ്യുന്ന ആ നിയമ ബില്ലിനു രൂപം കൊടുക്കണം.

വലതുപക്ഷ വിഭാഗക്കാർ കൂടുതൽ ചെലവാക്കരുത് എന്ന് വാദിക്കുന്നു. വലിയ ചെലവാക്കൽ പദ്ധതികളും, നികുതി വർദ്ധനയും പാടില്ല എന്നവർ ആഗ്രഹിക്കുന്നു. ഇടതു പക്ഷ ചിന്താഗതിക്കാരായ ഡെമോക്രാറ്റുകൾക്ക് $ 6 ട്രില്യൻ പാക്കേജാണ് ആവശ്യം അതിൽ കാലാവസ്ഥക്കും, കുടിയേറ്റത്തിനും മറ്റുമായി വളരെ കൂടുതൽ ഫണ്ട് വക കൊള്ളിക്കണമെന്നും ആഗ്രഹം. നികുതി വർദ്ധനയും, കൂടുതൽ ചിലവഴിക്കലും ഉണ്ടായാൽ 2022 ലെ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും, ഭൂരിപക്ഷം കുറയുമെന്നും ഭയക്കുന്നവരാണ്, മിതവാദികളായ വലതു പക്ഷക്കാർ.

പെലോസിയും, ക്ഷൂമറും ഈ നേരിയ പാലത്തിലൂടെ എല്ലാവരെയും കോർത്തിണക്കി നീങ്ങാൻ ശ്രമിക്കുന്നു, എല്ലാ കോണുകളുടെയും വാദങ്ങൾ ശ്രവിച്ചു കൊണ്ട് തന്നെ. തീരുമാനം എടുക്കേണ്ട സമയം വൈകി. മുന്നോട്ടുള്ള പാത ഏതായിരിക്കണം എന്ന് തീരുമാനം ഉണ്ടാകണം. കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഡെമോക്രാറ്റുകൾ തയ്യാറാണ് എന്ന് സെനറ്റർ ക്രിസ് മർഫി പറഞ്ഞു. ക്ഷൂമർ ജൂലൈ മാസത്തിൽ ബില്ല് പാസാക്കാൻ കഴിയത്തക്ക പോലെ സെനറ്റ് ബഡ്ജറ്റ് കമ്മറ്റിയോട് ഒരു ബഡ്ജറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

സെനറ്റിൽ ഒരു പൂർണ്ണ ബഡ്ജറ്റും പരിഗണനയ്ക്കു വയ്ക്കാം, അതോടൊപ്പം പിന്നാലെ വരുന്ന ആഴ്ചയിൽ ഡെമോക്രാറ്റിക്ക് മാത്രമുള്ള ബില്ലും പാസാക്കാം എന്നാണ് പ്ലാൻ ചെയ്യുന്നത്. ബഡ്ജറ്റ് കമ്മറ്റി വോട്ട് ജൂലൈ 12 ന് നടക്കാനാണ് സാധ്യത. പല ഡെമോക്രാറ്റുകളും കരുതുന്നത് അവസാനമായി ധാരണയിൽ എത്തുന്ന ബിൽ സെപ്റ്റംബറിൽ മാത്രമേ തയ്യാറാവുകയുളളു എന്നും, ചിലവാക്കുന്ന രീതികളെക്കുറിച്ച് ബൈഡനുമായി ധാരണയിൽ എത്തിയാൽ 51 വോട്ടുകൾ നേടി വിജയിക്കുന്ന ഡെമോക്രാറ്റ് ബിൽ പാസാക്കാൻ ശ്രമിക്കണമെന്നുമാണ്.

ചെലവ് ചുരുക്കൽ അജണ്ട ആഗസ്റ്റിനു മുൻപ് ധാരണയിൽ എത്തണമെന്നാണ് സെനറ്റർ, എഡ് മാർക്കി പറയുന്നത്. സമവായത്തിൽ എത്തി കൊണ്ടുള്ള ബില്ലും, അനുരഞ്ജനപ്പെട്ട ബഡ്ജറ്റ് നിർദ്ദേശ ബില്ലും ഒരേ സമയത്തു തയ്യാറായി വരണം എന്നാണ് സെനറ്റർ പറയുന്നത്. ഇത് രണ്ടും കൂടി ഒരു പാക്കേജായി സഭയിൽ അവതരിക്കപ്പെടണം, പാസാവുകയും വേണം. നമുക്ക് ഇത് രണ്ടും പാസാക്കണം എന്ന് ഡെമോക്രാറ്റിലെ പ്രതിനിധി സഭ അംഗം ഗ്രിഗോറി മിക്ക്‌സ് പറഞ്ഞു. ഈ വിഷയം ക്ഷൂമറുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നും പറഞ്ഞു.

മുതിർന്ന ഡെമോക്രാറ്റ് അംഗം ജോൺ ലാർസൻ പറഞ്ഞത്, ബൈഡൻ മുൻകൈ എടുത്താൽ എല്ലാവരെയും ഒന്നിച്ചു കൊണ്ട് വരാൻ കഴിയും. റിപ്പബ്ലിക്കൻ പാർട്ടിയുമായി ധാരണയിൽ എത്തി അടിസ്ഥാനസൗകര്യവികസനബിൽ പാസാക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. ഡെമോക്രാറ്റുകളെ എല്ലാം ഐക്യത്തിൽ കൊണ്ട് വരാൻ സ്പീക്കർ പെലോസിക്ക് കഴിയും എന്ന് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam