ഇരു വിഭാഗങ്ങളിലുംപെട്ട സെനറ്റർമാർ വൈറ്റ് ഹൗസുമായി ധാരണയിലെത്തി,

JUNE 25, 2021, 8:40 AM

ഇരു വിഭാഗങ്ങളിലുംപെട്ട സെനറ്റർമാർ വൈറ്റ് ഹൗസുമായി ധാരണയിലെത്തി, സമവായത്തിലൂടെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് ഏകദേശം $ 1 .2 ട്രില്യൻ ഫണ്ട് നൽകുന്ന പ്ലാൻ പാസാക്കാൻ എന്ന് അറിയിച്ചു. അമേരിക്കയിൽ ആധുനീകരണം ഗതാഗതമേഖലയിലും, റെയിൽ പാലങ്ങൾ, ജലഗതാഗതം എന്നി മേഖലകളിലും കൈവരിക്കാനാണ് ശ്രമം.

യു.എസ്. തലസ്ഥാനത്ത് അടച്ചിട്ട മുറികളിൽ മുതിർന്ന വൈറ്റ് ഹൗസ് അധികാരികളും, സെനറ്റർ മിറ്റ് റോമ്‌നിയും തമ്മിൽ നടത്തിയ ദീർഘ സമയ ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. ഇരു വിഭാഗത്തിലും പെട്ട അംഗങ്ങൾക്ക് രാജ്യത്തിന്റെ പൊതു താല്പര്യങ്ങൾക്കു വേണ്ടി ഒന്നിച്ചു നീങ്ങാൻ കഴിയും എന്ന് വ്യക്തമാക്കാനാണ് ഈ നീക്കം. കോൺഗ്രസിൽ സമവായത്തിലൂടെ രാജ്യത്തിന്റെ പ്രാകൃതമായ അടിസ്ഥാന സൗകര്യങ്ങളെ ആധുനീകരിക്കാൻ കഴിയും എന്ന് കൂടി വ്യക്തമാക്കുന്നു

സെനറ്റർ ജോ മാൻചിനും, ഈ ചർച്ചകൾക്ക് പിന്നിൽ പ്രവർത്തിച്ചു. 11 റിപ്പബ്ലിക്കൻ അംഗങ്ങളും, 10 ഡെമോക്രറ്റുകളും ചേർന്ന് നേരത്തെ ധാരണയിൽ എത്തിയതാണ് $ 1.25 ട്രില്യന്റെ ഒരു പാക്കേജ്. അതിന്റെ തന്നെ ചുവടു പിടിച്ചാണ് ഇപ്പോൾ എത്തി ചേർന്ന ഈ ധാരണയും സെനറ്റ് ലീഡർ ചുക്ക ്ക്ഷൂമർ മറ്റൊരു നിർദ്ദേശവും ചർച്ച ചെയ്യുന്നുണ്ട്. എല്ലാവരും ഏക സ്വരത്തിൽ രാജ്യപുരോഗതിക്കു വേണ്ടി രംഗത്ത് വരുമെന്നും, അടിസ്ഥാനസൗകര്യവികസന ബിൽ പാസാക്കുമെന്നും കരുതുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam