അടുത്തിടെ പുറത്തുവന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രത്തിന്റെ ടീസർ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇന്റിമേറ്റ് രംഗങ്ങളടങ്ങിയ ടീസർ അശ്ലീലമാണെന്നു കാട്ടി പരാതികൾ വരെ ലഭിക്കുകയുണ്ടായി.
വിവാദങ്ങൾക്കിടെ, യഷിന്റെ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന പരിപാടിയിലെ ഒരു പഴയ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. കന്നഡ ടോക്ക് ഷോയിൽ അവതാരകൻ രമേഷ് അരവിന്ദിനോട് സംസാരിക്കവേ, യഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു- "എന്റെ അച്ഛനമ്മമാർക്കൊപ്പം കാണാൻ അസ്വസ്ഥത തോന്നുന്ന ഒരു രംഗവും ഞാൻ ചെയ്യില്ല."
ഇതോടെ, യഷിനെ വ്യാപകമായി ട്രോളുകയാണ് നെറ്റിസൺസ്. ഇതിനിടയിലും വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുമുണ്ട്. ആളുകൾ മാറും, അവരുടെ കാഴ്ചപ്പാടുകൾ വളരും, മനുഷ്യർ പരിണമിക്കുന്നു, അന്നദ്ദേഹം അങ്ങനെ വിശ്വസിച്ചിരിക്കാം, ഇപ്പോൾ അദ്ദേഹത്തിന്റെ തത്വങ്ങൾ മാറിയിരിക്കാം, 15 വർഷത്തിന് ശേഷം ചിന്താഗതികൾ മാറും, ഇത് കേവലമൊരു രംഗത്തിലെ അഭിനയം മാത്രമാണ്, എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം, വിവാദങ്ങളോട് യഷ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. കിയാര അദ്വാനി, താര സുതാരിയ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. മാർച്ച് 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
