കിം കർദാഷിയാനുമായി പ്രണയത്തിലോ? ലൂയിസ് ഹാമിൽട്ടണിന്റെ മറുപടി ഇങ്ങനെ 

FEBRUARY 13, 2026, 10:02 PM

സൂപ്പർ ബൗളിൽ  ലൂയിസ് ഹാമിൽട്ടണും കിം കർദാഷിയാനും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് വലിയ മാധ്യമ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 8-ന് നടന്ന മത്സരത്തിൽ ഇരുവരും ഒരു സ്വകാര്യ സ്യൂട്ടിൽ അടുത്തടുത്താണ് ഇരുന്നിരുന്നത്. 

ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സും സീറ്റിൽ സീഹോക്സും തമ്മിലുള്ള മത്സരം കാണാനെത്തിയ ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമാണോ എന്ന സംശയത്തിലാണ് ആരാധകർ.

സൂപ്പർ ബൗളിന് ശേഷം ബഹ്‌റൈനിൽ നടക്കുന്ന ഫോർമുല 1 സീസണിനായി തയ്യാറെടുക്കുന്ന ഹാമിൽട്ടണോട് മാധ്യമപ്രവർത്തകർ കർദാഷിയാനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചിരുന്നു. "മത്സരത്തെയാണോ അതോ ഒപ്പമുണ്ടായിരുന്നയാളെയാണോ കൂടുതൽ ആസ്വദിച്ചത്?" എന്ന ചോദ്യത്തിന്, "അതൻ്റെ സ്വകാര്യ ജീവിതമാണ്. അതിനെക്കുറിച്ച് സംസാരിക്കാനില്ല" എന്നായിരുന്നു ഹാമിൽട്ടണിന്റെ കർശനമായ മറുപടി.

vachakam
vachakam
vachakam

സൂപ്പർ ബൗളിന് മുൻപ് ഇരുവരും യൂറോപ്പിൽ ഒരുമിച്ച് സമയം ചിലവഴിച്ചതായും റിപ്പോർട്ടുകളുണ്ട്. കോട്‌സ്‌വോൾഡിലെ എസ്റ്റെൽ മാനറിൽ ഇരുവരും ഒരേ മുറിയിൽ താമസിക്കുകയും സ്വകാര്യമായി ഭക്ഷണം കഴിക്കുകയും ചെയ്തു. ശേഷം ലണ്ടനിലെ റോസ്‌വുഡ് ഹോട്ടലിലും പാരീസിലും ഇവർ ഒരുമിച്ച് എത്തിയിരുന്നു.

vachakam
vachakam
vachakam

"ഇരുവരും വളരെ തിരക്കുള്ളവരാണ്, അതിനാൽ പരമാവധി സമയം ഒരുമിച്ച് ചിലവഴിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ അവർ വേർപിരിയാൻ കഴിയാത്ത അവസ്ഥയിലാണ്," എന്ന് ഇരുവർക്കും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചതായി ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 

കർദാഷിയാനും ഹാമിൽട്ടണും ഇതുവരെ പ്രണയവാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാനി വെസ്റ്റുമായുള്ള വിവാഹമോചനത്തിന് ശേഷം കർദാഷിയാൻ ഒഡെൽ ബെക്കാം ജൂനിയർ, പീറ്റ് ഡേവിഡ്സൺ എന്നിവരുമായി ബന്ധത്തിലായിരുന്നു. നികി മിനാജ്, റിഹാന, ഗിഗി ഹാഡിഡ്, കെൻഡൽ ജെന്നർ എന്നിവരാണ് ഹാമിൽട്ടണിന്റെ മുൻകാല പ്രണയങ്ങളായി പറയപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam