ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം; ലഹരി ഉപയോഗത്തിൽ പ്രതികരണവുമായി ജൂഡ് ആന്റണി ജോസഫ് 

APRIL 29, 2025, 11:12 PM

കഴിഞ്ഞ ദിവസങ്ങളിലായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ളവർ അറസ്റ്റിലാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സിനിമ മേഖലയിലെ പല താരങ്ങളും സംവിധായകരും തങ്ങളുടെ നിലപാട് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ജൂഡ് ആന്റണി ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 

ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാമെന്നും ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ടെന്നും ആണ് ജൂഡ് പോസ്റ്റിൽ പറയുന്നത്.

"ന്യായീകരണവും വെളുപ്പിക്കലും ഒക്കെ കൊള്ളാം.  ഇതൊക്കെ ഉപയോഗിച്ച് ജീവിതം തകർത്ത ഒരുപാട് പേരുണ്ട്.  ഒരു 10 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ഡീ അഡിക്ഷൻ സെന്ററുകളുടെ എണ്ണവും ഇന്നത്തെ എണ്ണവും ഒന്ന് compare ചെയ്തു നോക്കിയാൽ മതി. ഒഴിവാക്കിയാൽ അവനവനു കൊള്ളാം, അത്രേ പറയാനുള്ളൂ", എന്നാണ് ജൂഡ് ആന്റണി ജോസഫ് കുറിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam