കൈലി ജെന്നറും തിമോത്തി ചാലമെറ്റും പ്രണയത്തിൽ ! ബന്ധം പരസ്യമാക്കി ദമ്പതികൾ 

JANUARY 5, 2026, 3:29 AM

മാസങ്ങളായി തുടരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ടിവി ഷോ സെലിബ്രേറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമൊക്കെയായ കൈലി ജെന്നറും നടൻ തിമോത്തി ചാലമെറ്റും തങ്ങളുടെ ബന്ധം പരസ്യമാക്കി.

പ്രണയത്തിലായ കാലം മുതൽ ഒരുമിച്ചുള്ള ഫോട്ടോകളും സന്തോഷ നിമിഷങ്ങളും നിരന്തരം പങ്കുവക്കാറുണ്ട്. ജനുവരി 4 ന് സാന്താ മോണിക്കയിലെ ബാർക്കർ ഹാംഗറിൽ നടന്ന ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ് 2026 ൽ, മാർട്ടി സുപ്രീം എന്ന ചിത്രത്തിലെ അഭിനയത്തിന് തിമോത്തി ചലമെറ്റ് മികച്ച നടനുള്ള അവാർഡ് നേടിയിരുന്നു .

പിന്നാലെ നടത്തിയ പ്രസംഗത്തിൽ സഹപ്രവർത്തകർക്കും ടീമിനും നന്ദി പറഞ്ഞ ശേഷം, ചാലമെറ്റ് തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സദസ്സിൽ ഇരുന്ന കൈലി ജെന്നറെ പരാമർശിച്ചുകൊണ്ട്, തന്റെ ജീവിതത്തിലെ അവരുടെ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിച്ചു. കൈലിയുടെ  പിന്തുണയില്ലാതെ തനിക്ക് ഈ നാഴികക്കല്ല് കൈവരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം,  "ഐ ലവ് യു" എന്ന വാചകത്തോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.  

vachakam
vachakam
vachakam

2023 ലാണ് കൈലി ജെന്നറും തിമോത്തി ചാലമെറ്റും പ്രണയത്തിലായത്. അന്ന് മുതലേ സോഷ്യൽ മീഡിയയിലൂടെ ആ പ്രണയം പ്രകടിപ്പിച്ചിരുന്നു. തിമോത്തിയ്ക്ക് മുൻപ് റാപ്പർ ജാക്യൂസ് ബെർമോനുമായുള്ള കൈലിയുടെ വിവാഹം നടന്നിരുന്നു. 2017 ൽ ആയിരുന്നു വിവാഹം. 2018 ൽ ഇരുവർക്കും മകൾ പിറന്നു.

പക്ഷേ 2019 ൽ ജെന്നറും ജാക്യൂസും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ മകൾക്ക് വേണ്ടി കൊവിഡ് കാലത്ത് ഇരുവരും ഒന്നിച്ചു കഴിഞ്ഞു. 2021 ൽ താൻ ഗർഭിണിയാണ് എന്ന് വീണ്ടും ജെന്നർ പ്രഖ്യാപിച്ചു. മകൻ പിറന്നതിന് ശേഷം 2023 ൽ ഇരുവരും എന്നന്നേക്കുമായി വേർപിരിയുകയായിരുന്നു. 


vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam