ജീവനാംശമില്ല: 19 വർഷത്തിന് ശേഷം നിക്കോൾ കിഡ്മാനും കീത്ത് അർബനും വിവാഹമോചനം നേടി

JANUARY 6, 2026, 11:42 PM

ഹോളിവുഡ് സിനിമാ ലോകത്ത് മാതൃകാ ദമ്പതിമാർ എന്നായിരുന്നു നിക്കോള കിഡ്മാനും കീത്ത് അർബനും അറിയപ്പെട്ടിരുന്നത്. എന്നാൽ ഇനി ആ ബന്ധം ഇല്ല. 19 വർഷത്തെ വിവാഹ ബന്ധത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. സ്വത്തുക്കൾ വിഭജിക്കുന്നതിലും കുട്ടികളുടെ സംരക്ഷണത്തിലും ദമ്പതികൾ നടത്തിയ ഒത്തുതീർപ്പുകൾ കോടതിയിൽ ഫയലിംഗിൽ സമർപ്പിച്ചു.

കിഡ്മാനും അർബനും രണ്ട്  പെൺമക്കളാണ്. അവർ ഒപ്പുവച്ച കരാർ പ്രകാരം  കുട്ടികളുടെ പ്രാഥമിക രക്ഷാകർത്താവ്   കിഡ്മാൻ ആയിരിക്കുമെന്ന് പറയുന്നു. ജീവിതകാലം മുഴുവൻ അവർ നാഷ്‌വില്ലിൽ തന്നെ താമസിക്കുന്നത് നല്ലതാണെന്നും കരാർ നിർദ്ദേശിച്ചു.  ആസ്തികൾ ഏകദേശം തുല്യമായി വിഭജിക്കണമെന്നും ഫയലിംഗ് പറയുന്നു.

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നിക്കോള്‍ കിഡ്മാനും നാല് തവണ ഗ്രാമി പുരസ്‌കാരം നേടിയ കീത്ത് അര്‍ബനും 2006 ജൂണിലാണ് വിവാഹിതരായത്. ഇരുവര്‍ക്കും  സണ്‍ഡേ റോസ്, ഫെയ്ത്ത് മാര്‍ഗരറ്റ് എന്നീ രണ്ട് മക്കളുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഫെയ്ത്തിനെ ഇരുവരു ജീവിതത്തിലേക്ക് സ്വീകരിച്ചത്. 

vachakam
vachakam
vachakam

വിവാഹത്തിനുശേഷം മയക്കുമരുന്നിനും മദ്യത്തിനും അടിമയായതിനെ തുടര്‍ന്ന് കീത്ത് അര്‍ബന്‍ ലഹരിമുക്ത കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു. അന്ന് നിക്കോള്‍ കിഡ്മാനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.  നടന്‍ ടോം ക്രൂസാണ് നിക്കോള്‍ കിഡ്മാന്റെ ആദ്യ ഭര്‍ത്താവ്. 1990-ല്‍ വിവാഹിതരായ ഇരുവരും 2001-ലാണ് വേര്‍പിരിഞ്ഞത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam