സാമൂഹിക മാധ്യമങ്ങളിൽ തന്റെ പേരിൽ വ്യാജ പ്രൊഫൈൽ ആരംഭിച്ചതിനെതിരേ നടി സംയുക്ത വർമ. ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണ്. ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നും നടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല.
സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ല.
ഒരുപാട് പേർ അത് ഞാനാണെന്ന് വിചാരിച്ച് അതിൽ സന്ദേശമയക്കുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണ്. ശ്രദ്ധിച്ചിരിക്കണം’, സംയുക്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
