'ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്' സിനിമയിലെ ചൂടൻരംഗങ്ങൾ വിവാദമായതോടെ ഇൻസ്റ്റാഗ്രാം ഡിലീറ്റ് ചെയ്ത് ബ്രസീലിയൻ മോഡലും നടിയുമായ ബിയാട്രീസ് ടൗഫെൻബാച്ചിൽ.
സംവിധായിക ഗീതു മോഹൻദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അവരെ ടാഗ് ചെയ്തതോടെ താരത്തിന്റെ പ്രശസ്തി കുതിച്ചുകയറിയത് . നിരവധി ദേശീയ-അന്തർദേശീയ പരസ്യങ്ങളിലൂടെയാണ് ബിയാട്രീസ് കരിയർ തുടങ്ങുന്നത്.
ഇന്റിമേറ്റ് രംഗത്തിനെതിരെ പരാതികൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിയാട്രീസ് തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. അതിനിടെ ടീസറിനെതിരെ ആം ആദ്മി പാർട്ടിയുടെ കർണാടകയിലെ വിമൻസ് വിങ് സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി. ഇന്റിമേറ്റ് രംഗങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച അവർ, ടീസർ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
മാർച്ചിലാണ് 'ടോക്‌സിക്' റിലീസാവുക. കിയാര അദ്വാനി, രുക്മിണി വസന്ത്, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ. സിനിമ നിർമിക്കുന്നത് യഷും വെങ്കട് കെ.നാരായണയും ചേർന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
