തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളായ വിക്ടറി വെങ്കടേഷും നന്ദമൂരി ബാലകൃഷ്ണയും ഒരു മൾട്ടി-സ്റ്റാർ ചലച്ചിത്രത്തിൽ ഒന്നിച്ചേക്കും. ഫ്ലോറിഡയിൽ നടന്ന നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി 2025 പരിപാടിയിൽ വെങ്കടേഷ് തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് ഇത്തരത്തിൽ ഒരു സാധ്യത ആരാധകർ തിരിച്ചറിഞ്ഞത്.
അഞ്ച് സിനിമകൾ താന്‍ ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ആണ് വെങ്കടേഷ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയത്. “എന്റെ സുഹൃത്ത് ബാലയ്യയുമായി ഒരു വലിയ ചിത്രം ഞങ്ങൾ ചെയ്യും, അത് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരിക്കും” എന്നാണ് വെങ്കടേഷ് പറഞ്ഞത്.
ബാലകൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിന് പുറമേ വെങ്കടേഷ് പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പം ഒരു പുതിയ ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്