വാഷിംഗ്‌ടൺ : വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ മയക്കുമരുന്ന്, ആയുധ കുറ്റങ്ങൾ ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ. മഡൂറോ അമേരിക്കൻ കോടതികളിൽ വിചാരണ നേരിടേണ്ടിവരുമെന്നും അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു.
“മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന” എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങൾ. അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇരുവരെയും രാജ്യത്തിന് പുറത്ത് എത്തിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അവകാശവാദം ഉന്നയിച്ചു.
"വെനസ്വേലയ്ക്കും, പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും എതിരെ വൻതോതിലുള്ള ആക്രമണം യുഎസ് വിജയകരമായി നടത്തി. മഡൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും പിടികൂടി രാജ്യത്ത് നിന്ന് പുറത്താക്കി. യുഎസ് നിയമപാലകരുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം മഡുറോയും പ്രഥമ വനിത സിലിയ ഫ്ലോറസും എവിടെയാണെന്ന് സർക്കാരിന് അറിയില്ലെന്ന് വെനിസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു, യുഎസ് ആക്രമണം രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സാധാരണക്കാരുടെയും ജീവൻ അപഹരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
