ലിസ്ബണ്‍/ലണ്ടന്‍: ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെയും തനതായ ആലാപന ശൈലിയിലൂടെയും ആഗോള സംഗീതാസ്വാദകരെ കീഴടക്കിയ പ്രശസ്ത വെല്‍ഷ് പോപ്പ് ഗായിക ബോണി ടൈലര്‍ (75) അന്തരിച്ചു. അസുഖബാധയെ തുടര്‍ന്ന് പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. അപ്രതീക്ഷിതമായി സംഭവിച്ച വേര്‍പാടില്‍ കുടുംബവും സഹപ്രവര്‍ത്തകരും വലിയ ആഘാതത്തിലാണെന്ന് മാനേജര്‍ മാറ്റ് ഡേവിസ് അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ അടിയന്തര കുടല്‍ ശസ്ത്രക്രിയയ്ക്കായി പോര്‍ച്ചുഗലിലെ ഫാരോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ വിഷമഘട്ടത്തില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മാനേജര്‍ അഭ്യര്‍ത്ഥിച്ചു. ഗെയ്നര്‍ ഹോപ്കിന്‍സ് എന്ന യഥാര്‍ത്ഥ പേരുള്ള ബോണി ടൈലര്‍, 1970 കളുടെ അവസാനത്തിലും 80 കളിലുമാണ് തരംഗമായത്. 1983 ല്‍ പുറത്തിറങ്ങി ബില്‍ബോര്‍ഡ് ചാര്‍ട്ടുകളില്‍ ആഴ്ചകളോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ടോട്ടല്‍ എക്ലിപ്‌സ് ഓഫ് ദി ഹാര്‍ട്ട്, 1984 ലെ ഫൂട്ട്ലൂസ് എന്ന ചിത്രത്തിലെ ഹോള്‍ഡിംഗ് ഔട്ട് ഫോര്‍ എ ഹീറോ, ഇറ്റ്സ് എ ഹാര്‍ട്ടേക് തുടങ്ങിയവ അവരുടെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്.
മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ബോണി ടൈലര്‍ക്ക് സംഗീത മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2023 ല്‍ മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചിരുന്നു. വിയോഗത്തിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ പോലും പുതിയ പാട്ടുകളുമായി സജീവമായിരുന്ന ഗായികയുടെ വേര്‍പാടില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരും സംഗീതലോകവും അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
