പാരീസ്: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഉലയ്ക്കുന്ന എബോള വ്യാപനം യൂറോപ്പിലേക്കും. കോംഗോയില്‍ സന്നദ്ധ സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ ഫ്രഞ്ച് ഡോക്ടര്‍ക്കാണ് പാരീസില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്തേക്ക് വ്യാപിച്ചതായി സ്ഥിരീകരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെങ്കിലും പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയില്ലെന്ന് ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ ഹെല്‍ത്ത് ഏജന്‍സിയും വ്യക്തമാക്കി. ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രോഗബാധിതനായ ഡോക്ടര്‍ക്ക് യാത്രയിലുടനീളം നേരിയ തലവേദന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ പാരീസിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമാവുകയും, ഉടന്‍ തന്നെ അതീവ സുരക്ഷിതമായ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
രോഗിയുടെ നില നിലവില്‍ തൃപ്തികരമാണ്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തി 21 ദിവസത്തെ നിര്‍ബന്ധിത ഹോം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
എബോള വൈറസ് വായുവിലൂടെ പകരുന്ന ഒന്നല്ല. രോഗബാധിതരുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ മാത്രമേ രോഗം പകരൂ. അതിനാല്‍ യൂറോപ്പില്‍ ഇതൊരു വലിയ പകര്‍ച്ച വ്യാധിയാകാനുള്ള സാധ്യത വളരെ കുറവാണെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
