പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി.യു.എ.ഇ, ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഏഴ് രാജ്യങ്ങളിലെ സ്‌കൂളുകൾക്ക് ഈ തീരുമാനം ബാധകമാണെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പുറത്തിറക്കിയ പ്രത്യേക സർക്കുലറിൽ അറിയിച്ചു.മാർച്ച് 07 മുതൽ 11 വരെ നടക്കാനിരുന്ന പരീക്ഷകളാണ് ബോർഡ് റദ്ദാക്കിയത്.
അതേസമയം, സംഘർഷം കാരണം നേരത്തെ മാർച്ച് 2, 5, 6 തീയതികളിൽ മാറ്റിവച്ചിരുന്ന പത്താം ക്ലാസ് പരീക്ഷകളും ഇപ്പോൾ പൂർണ്ണമായും റദ്ദാക്കിയവയിൽ ഉൾപ്പെടും. ഇതോടെ പത്താം ക്ലാസ് പരീക്ഷാർത്ഥികൾക്ക് ഇനി പരീക്ഷയുണ്ടാകില്ല. ഇവരുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങൾ ബോർഡ് പിന്നീട് പ്രത്യേകം അറിയിക്കും.
പന്ത്രണ്ടാം ക്ലാസ് (ഹയർ സെക്കൻഡറി) പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടില്ലെങ്കിലും മാർച്ച് 07-ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവെച്ചു. പന്ത്രണ്ടാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 07-ന് വീണ്ടും സാഹചര്യം വിലയിരുത്തിയ ശേഷം ബോർഡ് അന്തിമ തീരുമാനമെടുക്കും.മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സമാധാന ചർച്ചകൾക്ക് തടസ്സമാകേണ്ട; ഹോർമുസ് കടലിടുക്കിലെ കപ്പൽ നീക്കം താൽക്കാലികമായി നിർത്താൻ ഇറാൻ
റഷ്യയ്ക്കെതിരെ പൊരുതാൻ ജർമ്മനിയുടെ കൂറ്റൻ സഹായം; ഡ്രോണുകൾക്കായി യുക്രെയ്നുമായി പ്രതിരോധ കരാർ ഒപ്പിട്ടു
ഇറാൻ യുദ്ധം വിമാന ഇന്ധനത്തിന് ക്ഷാമമുണ്ടാക്കുന്നു; അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് യൂറോപ്യൻ വിമാനക്കമ്പനികൾ
സൗദിയുടെ കാവലിന് പാക് പട; ഇറാൻ പ്രകോപനം ശക്തമായതോടെ പ്രതിരോധ കരാർ വിളിച്ച്