അഹമ്മദാബാദ്: ഫ്ളൈദുബായ് വിമാനത്തിലെ യാത്രക്കാരെ സാഹസികമായി രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിനെ പ്രതീകവല്ക്കരിച്ച് ഗുജറാത്തില് ബി.ജെ.പി അനുകൂല സംഘടനയുടെ പുതിയ പ്രചാരണം. 'മച്ചാറാകൂ... കോക്രോച്ചാകരുത്' എന്ന മുദ്രാവാക്യമുയര്ത്തിയാണ് അഹമ്മദാബാദില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗുജറാത്തിലെ വധ്വാന് സ്വദേശിയായ സ്മിത് മച്ചാര് വിമാനപകടത്തില് നിന്ന് യാത്രക്കാരുടെ ജീവന് രക്ഷിച്ചത് വലിയ പ്രശംസ നേടിയിരുന്നു. എന്നാല്, അദ്ദേഹത്തെ അഭിനന്ദിക്കാന് പ്രതിപക്ഷ നേതാക്കള് തയ്യാറായില്ലെന്ന് ബി.ജെ.പി വിമര്ശിച്ചിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് സപ്പോര്ട്ട് ഭാരത് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില് ഒക്ടോബര് 11-ന് അഹമ്മദാബാദില് പ്രത്യേക റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്.
സ്മിത് മച്ചാറിനെ പ്രകീര്ത്തിക്കുന്നതിനൊപ്പം സംഭവത്തില് വിമര്ശനം ഉന്നയിച്ചവരെ പ്രതിരോധിക്കുന്നതുമാണ് പുതിയ പോസ്റ്ററുകള്. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും രാജ്യരക്ഷയെ മുന്നിര്ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നതുമെന്ന് സംഘാടകര് വ്യക്തമാക്കി. എഴുന്നൂറോളം വിദ്യാര്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പാണ് റാലിയുടെ പിന്നിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
