കൊച്ചി: ഫോബ്സ് ഇന്ത്യയുടെ ഈ വര്‍ഷത്തെ അതിസമ്പന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 11,270 കോടി ഡോളര്‍, അതായത് ഏതാണ്ട് 10.85 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 8,630 കോടി ഡോളറാണ് (8.31 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി. 3,980 കോടി ഡോളറിന്റെ (3.83 ലക്ഷം കോടി രൂപ) ആസ്തിയോടെ ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പട്ടികയിലെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മലയാളികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ നാല് പ്രമോട്ടര്‍മാര്‍ അടങ്ങുന്ന കുടുംബമാണ് ഏറ്റവും മുന്‍പന്തിയിലുള്ളത്. 920 കോടി ഡോളറാണ് (88,614 കോടി രൂപ) ഇവരുടെ സമ്പാദ്യം. എന്നാല്‍ വ്യക്തിഗത കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 575 കോടി ഡോളര്‍ (55,384 കോടി രൂപ) ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മലയാളികളില്‍ ഒന്നാമത് നില്‍ക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
