ജമ്മു∙ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം ലോഹത്തൂണിൽ തട്ടി അപകടത്തിൽപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്താവളത്തിലെ ലോഹത്തൂൺ ഒരു വശത്തേക്ക് ചരിഞ്ഞു. മുംബൈയിൽനിന്ന് ശ്രീനഗറിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് രാവിലെ ഒൻപത് മണിയോടെ അപകടത്തിൽപ്പെട്ടത്.
വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ വിമാനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പാർക്കിങ് പ്രദേശത്തുണ്ടായിരുന്ന തൂണിൽ വിമാനാഗ്രം തട്ടിയത്. അപകട സമയത്ത് വിമാനത്തിൽ ധാരാളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. യാത്രക്കാരെയും വിമാന ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുടെ വിശദമായ അന്വേഷണം പൂർത്തിയായ ശേഷമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
