ന്യൂഡല്‍ഹിയില്‍ മത്സരിച്ചാല്‍ മെലോനിക്ക് 10 ലക്ഷം വോട്ട് ഉറപ്പ്! പോസ്റ്ററുകള്‍ കണ്ട് അമ്പരന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

JUNE 25, 2026, 9:09 PM

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പത്ത് ലക്ഷം വോട്ടുകള്‍ ഉറപ്പായും നേടുമെന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനി! മെലോനിയുടെ പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന 'ജോര്‍ജാസ് വിഷന്‍' എന്ന പുസ്തകത്തിലാണ് 2023 ലെ തന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലെ ഈ രസകരമായ തമാശ പങ്കുവെച്ചിരിക്കുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അലസ്സാന്‍ഡ്രോ സല്ലുസ്റ്റിയുമായുള്ള അഭിമുഖങ്ങളുടെ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ആണ്.

2023 മാര്‍ച്ചില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തിയപ്പോഴുള്ള അനുഭവമാണ് മെലോനി പുസ്തകത്തില്‍ ഓര്‍ത്തെടുക്കുന്നത്:

'ഞാന്‍ ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍, റോഡിന്റെ ഇരുവശങ്ങളിലും ഏതാനും അടികള്‍ ഇടവിട്ട് എന്റെ മുഖം പതിച്ച വലിയ പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. അതില്‍ 'വെല്‍ക്കം' എന്ന് എഴുതിയിരുന്നു. എന്നാല്‍ ഞാന്‍ മടങ്ങിപ്പോയപ്പോള്‍ ഇതേ പോസ്റ്ററുകളില്‍ വാചകം മാത്രം മാറി; അവിടെ 'താങ്ക്യൂ ഫോര്‍ വിസിറ്റിങ്' എന്നായിരുന്നു എഴുതിയിരുന്നത്.'

തനിക്കായി ഒരുക്കിയ ഈ വന്‍ വരവേല്‍പ്പ് കണ്ട് ഒപ്പമുണ്ടായിരുന്ന ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയാണ് മെലോനിയെ നോക്കി ആ തമാശ പറഞ്ഞത്: 'ഇത്രയധികം പോസ്റ്ററുകള്‍ ഉള്ള സ്ഥിതിക്ക്, നീ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ കുറഞ്ഞത് ഒരു 10 ലക്ഷം വോട്ടെങ്കിലും സുഖമായി നേടും!' എന്ന്.

ഔദ്യോഗിക ചട്ടക്കൂടുകള്‍ക്ക് അപ്പുറം ആഗോള നേതാക്കളുമായി വളര്‍ത്തിയെടുക്കുന്ന വ്യക്തിപരമായ സൗഹൃദങ്ങളാണ് മികച്ച നയതന്ത്രത്തിന് വഴിയൊരുക്കുന്നതെന്ന് മെലോനി തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ മികച്ച സൗഹൃദത്തെക്കുറിച്ചും അവര്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഇവരുടെ 'മെലോഡി' കൂട്ടുകെട്ട് ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിട്ടുള്ളതാണ്.

ടൂണീഷ്യന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലെ സിഗരറ്റ് ബ്രേക്ക്, പോളിഷ് പ്രധാനമന്ത്രി തനിക്കായി ഒരുക്കിയ 'ലോര്‍ഡ് ഓഫ് ദി റിങ്‌സ്' തീം കോഫി മീറ്റിംഗ് തുടങ്ങിയ നിരവധി രസകരമായ അന്താരാഷ്ട്ര നയതന്ത്ര അനുഭവങ്ങള്‍ 'ജോര്‍ജാസ് വിഷന്‍' എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂപ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ഈ പുസ്തകം ഇപ്പോള്‍ വായനക്കാര്‍ക്കായി വിപണിയില്‍ ലഭ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam