ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറിയുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. അപകടസമയത്ത് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 22 തൊഴിലാളികളില്‍ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. എന്നാല്‍ ബാക്കിയുള്ള രണ്ടുപേരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ചമൗളി ജില്ലയിലെ പീപ്പല്‍കോട്ടിയില്‍ തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് ദുരന്തമുണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
അതേസമയം തുരങ്കത്തിനുള്ളിലെ ശക്തമായ വെള്ളപ്പൊക്കവും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
